ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

212

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 240 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. 325 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ബംഗ്ലാദേശ് 23.5 ഓവറില്‍ 84 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് ബംഗ്ലാ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്. 7.3 ഓവറില്‍ 22 റണ്‍സെടുക്കുന്നതിനിടയില്‍ ആറു വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 24 റണ്‍സെടുത്ത മെഹ്ദി ഹസ്സന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍.

NO COMMENTS