കോർപ്പറേറ്റ് കമ്പനികൾ അനധികൃതമായി കൈയേറിയ ലക്ഷക്കണക്കിന് ഏക്കർ ഭൂമി കേസുകൾ സിബിഐ അന്വേഷിക്കണം ; വിഎം സുധീരൻ

208

തിരുവനന്തപുരം : ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്നലെ രാവിലെ പത്തിന് വിഎം സുധീരൻ ഉദ്ഘാടനം ചെയ്തു. ഹാരിസൺ മലയാളം മുറിച്ചുവിറ്റ റിയ, പ്രിയ എസ്റ്റേറ്റുകളുടെ നികുതി സ്വീകരിക്കുന്നതിന് ഒത്താശചെയ്ത ഉന്നത റവന്യൂ നിയമ വകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കണം എന്നുള്ളതായിരുന്നു ധർണയുടെ ലക്ഷ്യം.ഹാരിസൺ, റ്റാറ്റാ ടി ആർ ടി തുടങ്ങിയ കോർപ്പറേറ്റ് കമ്പനികൾ അനധികൃതമായി കൈവശം വയ്ക്കുന്ന ലക്ഷക്കണക്കിന് ഏക്കർ ഭൂമി കേസുകൾ സിബിഐ അന്വേഷിക്കണമെന്നും രാജമാണിക്യം റിപ്പോർട്ട് പ്രകാരം കോർപ്പറേറ്റുകൾ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന അഞ്ചര ലക്ഷം ഏക്കർ ഭൂമി തിരിച്ചെടുത്ത് എസ്.സി-എസ്.ടി മറ്റിതര ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും വിഎം സുധീരൻ ഉദ്ഘാടനം ആവശ്യപ്പെട്ടു .

റിപ്പോർട്ടർ : ഐശ്വര്യ അനിൽ

NO COMMENTS