വയോജനക്ഷേമ സേവനത്തിനുള്ള അവാർഡ് – തിയതി നീട്ടി

23

തിരുവനന്തപുരം : നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസണിന്റെ (NAPSrC) 2019-20 ലെ ആക്ഷൻ പ്ലാനിന്റെ ഭാഗമായി വയോജനങ്ങളുടെ ക്ഷേമത്തിനായി മികച്ച സേവനം നടത്തുന്ന സംഘടനകൾക്കുള്ള അവാർഡിന് നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള തിയതി നീട്ടി. കഷ്ടത അനുഭവിക്കുന്ന വയോജനങ്ങൾക്കുവേണ്ടി മികവുറ്റ രീതിയിൽ സേവനം നടത്തുന്ന ട്രസ്റ്റ്, ചാരിറ്റബിൾ സൊസൈറ്റി, വോളന്ററി ഓർഗനൈസേഷൻ എന്നിവയ്ക്ക് അപേക്ഷ നൽകാം. അപേക്ഷകൾ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ ഒക്‌ടോബർ 16 വരെ സമർപ്പിക്കാം.

അപേക്ഷ ഫോറം സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sjd.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

NO COMMENTS