കായിക ക്ഷമതാ പരീക്ഷ 21 മുതല്‍

109

കാസര്‍കോട് : പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തിക (സായുധസേന വിഭാഗം-കെ.എ.പി 4) (എന്‍.സി.എ-മുസ്ലീം, എല്‍ സി,/എ.ഐ, പട്ടികവര്‍ഗ്ഗം, പട്ടികജാതി, വിശ്വകര്‍മ്മ- കാറ്റഗറി നമ്പര്‍ 626/2017, 627/2017,629/2017,630/2017,634/2017) യുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരിക അളവെടു പ്പും കായികക്ഷമതാപരീക്ഷയും നവംബര്‍ 21,22,25,26,27 തീയ്യതികളില്‍ കാസര്‍കോട് പോലീസ് പരേഡ് ഗ്രൗണ്ടില്‍ (പാറക്കട്ട) നടക്കും.

പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുത്ത് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സല്‍ സഹിതം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഈ തീയതികളില്‍ ഹാജരാകണം.. അറിയിപ്പ് ലഭിക്കാത്തവര്‍ ് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-04994 230102.

NO COMMENTS