നാദാപുരത്ത് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു

234

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു. വെള്ളയില്‍ സ്വദേശിനി ഷെമീനയെന്ന യുവതിക്കാണ് പൊള്ളലേറ്റത്. യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്. മന്ത്രവാദത്തിന് നേതൃത്വം നല്‍കിയ നജ്മക്കെതിരെ പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് പൊള്ളലേറ്റത്. മന്ത്രവാദം നടത്തിയ സ്ത്രീയുടെ വീട്ടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

NO COMMENTS

LEAVE A REPLY