ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ : മദ്യപിച്ച്‌ സ്കൂള്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍

304

കൊച്ചി : മദ്യപിച്ച്‌ സ്കൂള്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍. നാലുപേര്‍ കൊച്ചിയിലും ആറുപേര്‍ ഇടുക്കിയിലും എട്ടുപേര്‍ ആലപ്പുഴയിലുമാണ് പിടിയിലായത്. അമിതവേഗത ഉള്‍പ്പെടെയുള്ള ക്രമക്കേടിന് ഏഴു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി.

NO COMMENTS