നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രഹാനെ പുറത്ത്

179

മുംബൈ: ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മധ്യനിര ബാറ്റ്സമാന്‍ അജിന്‍ക്യ രഹാനെ പുറത്ത്. വിരലിനേറ്റ പരിക്കാണ് രഹാനെയ്ക്ക് വിനയായത്. രഹാനയ്ക്ക് പകരമായി കര്‍ണാടക ബാറ്റ്സ്മാന്‍ മനീഷ് പാണ്ഡയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയും അടുത്ത ടെസ്റ്റില്‍ കളിക്കില്ല. മൊഹാലി ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ഷാമിക്കു വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. ഷാമിക്കു പകരമായി ശര്‍ദുല്‍ താക്കൂറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.

NO COMMENTS

LEAVE A REPLY