ചിറയന്‍കീഴില്‍ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

352

ആ​റ്റി​ങ്ങ​ല്‍ : ചിറയന്‍കീഴില്‍ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യുവാവിനെ മര്‍ദ്ദിച്ച രണ്ടംഗ സംഘത്തിലുള്ള ശ്രീക്കുട്ടനാണ്​ അറസ്​റ്റിലായത്​. ഒന്നാംപ്രതി അനന്തുവിനെ ആറ്റിങ്ങല്‍ പൊലീസ്​ നേരത്തെ അറസ്​റ്റുചെയ്​തിരുന്നു. സെപ്​തംബര്‍ 13ന് ​വൈ​കീ​ട്ട്​ അ​ഞ്ചി​ന് മു​ട​പു​രം ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു യു​വാ​ക്ക​ള്‍ ബൈ​ക്കി​ലെ​ത്തു​ക​യും തി​ര​ക്കു​ള്ള പാ​ത​യി​ല്‍ തു​ട​ര്‍ച്ച​യാ​യി റൗ​ണ്ട​ടി​ക്കു​ക​യും ചെ​യ്തു. ബൈ​ക്കു​ക​ള്‍ ഉ​ള്‍പ്പെ​ടെ പ​ല വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​െ​ട മു​ട​പു​രം സ്വ​ദേ​ശി​യും പാ​ച​ക​ക്കാ​ര​നു​മാ​യ സു​ധീ​റി​​​​​​​െന്‍റ ബൈ​ക്കി​ലും ഇ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തു​ ചോ​ദ്യം ചെ​യ്​​ത സു​ധീ​റി​നെ യു​വാ​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പം യാ​ത്ര ചെ​യ്ത​യാ​ളും ര​ക്ഷി​ക്കു​വാ​നെ​ത്തി​യ​വ​രും ആ​ക്ര​മി​ക​ളു​ടെ ആ​ക്രോ​ശം കേ​ട്ട് ഭ​യ​ന്ന് മാ​റുകയായിരുന്നു.

NO COMMENTS