ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം : രണ്ടുപേര്‍ കൂടി പിടിയില്‍

188

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. വിപിന്‍, മോനായി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ കേസിലെ മുഖ്യപ്രതികളായ മണികണ്ഠന്‍, പ്രമോദ്, ഗിരീഷ്, മഹേഷ്, ബിനു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ പിടിയിലായിരുന്നു.