നിങ്ങള്‍ ഒഴുക്കോടെ സംസാരിക്കുന്ന ജനപ്രതിനിധിയാണോ? എങ്കില്‍ വരു….സമ്മാനം നേടു

99

കാസറകോട്: നിങ്ങള്‍ ഒഴുക്കോടെ സംസാരിക്കുന്ന ജനപ്രതിനിധിയാണോ? എങ്കില്‍ നാളെ(നവംബര്‍ 25) രാവിലെ ഒന്‍പതിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലേക്ക് വരൂ…പ്രസംഗ മത്സരത്തില്‍ പങ്കെടുക്കൂ…സമ്മാനം നേടു..ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വ ത്തില്‍ ധന്വന്തരി കേന്ദ്രത്തിത്തിന്റെ സഹകരണത്തോടെയാണ് നാളെ(നവംബര്‍ 25) ജനപ്രതിനിധികള്‍ക്ക് പ്രസംഗ മത്സരം നടത്തുന്നത്.

ഭരണഘടനയുടെ പ്രാധാന്യം വര്‍ത്തമാനകാലത്ത് എന്നതാണ് പ്രസംഗ വിഷയം. മത്സരത്തില്‍ വിജയികളാകുന്ന വര്‍ക്കുള്ള ആകര്‍ഷമായ ക്യാഷ് പ്രൈസ് നവംബര്‍ 26 ന് കളക്ടറേറ്റില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും. . ഫേണ്‍: 6282569251.

NO COMMENTS