ഒമാനിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

209

മസ്കറ്റ്‌ : ഒമാനിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ട്രാവൽ ഏജൻസി ജീവനക്കാരനായിരുന്ന കൂത്തുപറമ്പ്​ തൈത്തോടത്ത്​ വീട്ടിൽ അഹമ്മദി​ന്റെ മകൻ നിയാസ് ​(36) ആണ് മരിച്ചത്. രണ്ടാഴ്​ച മുൻപാണു ഭാര്യ ആയിഷ പ്രസവത്തിനായി നാട്ടിലേക്ക്​ പോയത്. ഭാര്യയുമായും ബർക്കയിലുള്ള ബന്ധുവുമായും ഫോണിൽ സംസാരിച്ചിരുന്നു. ശേഷം വീണ്ടും ഭാര്യ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്​ച രാവിലെ താമസിക്കുന്ന ഫ്ലാറ്റിൽ നിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

NO COMMENTS