കൊണ്ടോട്ടിയിലെത്തിയാല്‍ വി.ടി ബല്‍റാമിന്‍റെ കാല് വെട്ടുമെന്ന് ഭീഷണി

296

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെത്തിയാല്‍ വി.ടി. ബല്‍റാം എം.എല്‍.എയുടെ കാല് വെട്ടുമെന്ന് ഭീഷണി. മുനിസിപ്പല്‍ കോണ്‍ഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 19ന് ​ബല്‍റാമിന്​ കൊണ്ടോട്ടിയില്‍ സ്വീകരണം നല്‍കുന്നുണ്ട്​. ഇതിനെത്തിയാല്‍ കാല് വെട്ടുമെന്നാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ‘കൊണ്ടോട്ടി കൊടിമരം സഖാക്കള്‍’ എന്ന പേരില്‍ പോസ്​റ്റ്​ ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബല്‍റാം ജനിക്കുന്നതിന്​ മുന്‍പ്​ എ.കെ.ജി ജനിച്ചതിനാലാണ്​ ബല്‍റാമിന്​ ഖദര്‍ ധരിച്ച്‌​ നടക്കാന്‍ കഴിയുന്നത്​. ബല്‍റാം ​കൊണ്ടോട്ടിയില്‍ വന്നാല്‍ തടയുമെന്നും അതിനെതിരെ കേസ്​ വന്നാല്‍ ഒരു കുഴപ്പവുമി​ല്ലെന്നും വിഡിയോയില്‍ പറയുന്നു​ണ്ട്.

NO COMMENTS