തളങ്കര മുസ്ലിംലീഗ് പ്രവര്‍ത്തന ഫണ്ട് വിജയിപ്പിക്കാന്‍ തീരുമാനം .

92

തളങ്കര: മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള പ്രവര്‍ത്തന ഫണ്ട് തളങ്കര കണ്ടത്തില്‍ 27ാം വാര്‍ ഡില്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാര്‍ഷിക കൗണ്‍സിലും അനുമോദന ചടങ്ങിലുമാണ് ഇക്കാര്യം തീരുമാനിച്ചത്. മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്യുകയും വാര്‍ഡ് പ്രസിഡന്റ് ടി എ മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിക്കുകയും ചെയ്തു. .

ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി ഇ അബ്ദുല്ലയെ വാര്‍ഡ് കമ്മിറ്റിക്ക് വേണ്ടി മൂസാ കുവൈത്ത് ഷാളണിയിച്ച് ആദരിക്കുകയും കൂടാതെ എസ് ടി യു ഷോപ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സിദ്ദീഖ് ചക്കര, ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഹസന്‍ പതിക്കുന്നില്‍, മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍ എന്നിവരെ ടി ഇ അബ്ദുല്ല ഷാളണിയിച്ചു.

ഖാദര്‍ കടവത്ത്, മൂസാ കുവൈത്ത്, നൗഫല്‍ തായല്‍, ഹസന്‍ പതി ക്കുന്നില്‍, ബഷീര്‍ കൊട്ട, അനസ് കണ്ടത്തില്‍, സുബൈര്‍ യു എ, ഷബീര്‍ ടി എ, സമദ് സ്റ്റോര്‍, സഹദ് സി എം എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് ചക്കര സ്വാഗതവും ഹസൈന്‍ എം നന്ദിയും പറഞ്ഞു.

NO COMMENTS