ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു സം​സ്ഥാ​ന​ത്ത് 12 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

301

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു സം​സ്ഥാ​ന​ത്ത് ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. 12 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ​യ്ക്കും ചേ​ര്‍​ത്ത​ല​യ്ക്കും ഇ​ട​യി​ല്‍ ട്രാ​ക്കി​ല്‍ മ​രം വീ​ണ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്.

ആ​ല​പ്പു​ഴ വ​ഴി ഉ​ള്ള ട്രെ​യി​നു​ക​ള്‍ വൈ​കും. ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി, ബം​ഗ​ളു​രു-​കൊ​ച്ചു​വേ​ളി എ​ന്നീ ട്രെ​യി​നു​ക​ള്‍ കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ട്ടു. ഏ​റ​നാ​ട് എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി​യാ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ പാ​സ​ഞ്ച​റും ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റും സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍

എ​റ​ണാ​കു​ളം- ആ​ല​പ്പു​ഴ പാ​സ​ഞ്ച​ര്‍ (56379)
ആ​ല​പ്പു​ഴ- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56302)
എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ (56381)
കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56382)
എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ (56387)
കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു (കോ​ട്ട​യം വ​ഴി) (66301)
കൊ​ല്ലം എ​റ​ണാ​കു​ളം മെ​മു (ആ​ല​പ്പു​ഴ വ​ഴി)

NO COMMENTS