സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു.

23

അര്‍ബുദ ബാധയെ തുടര്‍ന്ന് സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണ വിവരം അറിയിച്ചത്. ഈ വര്‍ഷം മെയ് മാസത്തിലാണ് താരം അര്‍ബുദത്തിന് ചികിത്സ തേടിയത്. സ്ട്രീക്ക് ദക്ഷിണാഫ്രിക്കയില്‍ ചികിത്സയില്‍ തേടിയതായി കുടുംബം അറിയിക്കുകയായിരുന്നു. നാല് മാസത്തെ ക്യാൻസറിനോടുള്ള പോരാട്ടത്തിന് ശേഷം സ്ട്രീക്ക് മരണത്തിന് കീഴടങ്ങി. സിംബാബ്‌വെ മുൻ കായികമന്ത്രി അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

നേരത്തെ ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആഗസ്റ്റ് 23 പുലര്‍ച്ചെയായിരുന്നു താരം മരിച്ചെന്ന വാര്‍ ത്തകള്‍ വന്നത്. സ്ട്രീക്കിനൊപ്പം സിംബാബ്‌വെ ടീമില്‍ കളിച്ച ഹെൻറി ഒലോംഗയാണ് മരണ വാര്‍ത്ത ആദ്യം ലോകത്തെ അറിയി ച്ചത്. പിന്നീട് ഹെൻറി ഒലോംഗ തന്നെ സമൂഹമാധ്യമത്തിലൂടെ മരണ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

1990 കളിലും 2000 ങ്ങളിലും സിംബാബ്‌വെൻ ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഹീത്ത് സ്ട്രീക്ക്. 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും സ്ട്രീക്ക് തന്റെ രാജ്യത്തിന് വേണ്ടി കളിച്ചു. രണ്ട് ഫോര്‍മാറ്റുകളിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. സിംബാബ്‌വെയ്ക്ക് വേണ്ടി കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റ് നേടിയ താരമാണ് ഹീത്ത് സ്ട്രീക്ക്. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടത്തിലെ താരമാണ് സ്ട്രീക്ക്. 1997-2002 കാലഘട്ടത്തില്‍ ഏത് വമ്ബൻമാരെയും തോല്‍പ്പിക്കാൻ കഴിയുന്ന ടീമായി സിംബാബ്‌വെ ഉയര്‍ന്നിരുന്നു.

2000ത്തില്‍ സ്ട്രീക്ക് സിംബാബ്‌വെ ടീമിന്റെ നായക പദവിയിലെത്തി. 2003 ലോകകപ്പില്‍ സ്ട്രീക്ക് ആയിരുന്നു സിംബാബ്‌വെയെ നയിച്ചത്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിലുള്ള സിംബാബ്‌വെ സര്‍ക്കാരിന്റെ അമിത ഇടപെടല്‍ സ്ട്രീക്കിന് തിരിച്ചടിയായി. 2004 ല്‍ നായക സ്ഥാനത്ത് നിന്ന് സ്ട്രീക്ക് പുറത്താക്കപ്പെട്ടു. ഒരുപക്ഷേ ക്രിക്കറ്റിലെ ആഫ്രിക്കൻ കരുത്തരായി ഉയരേണ്ട സിംബാബ്‌വെ ടീമിനാണ് 2004-2005 വര്‍ഷത്തില്‍ അവസാനമായത്.

2005 ലാണ് താരം സിംബാബ്‌വെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നാലെ പരിശീലകന്റെ വേഷം അണിഞ്ഞു. ബംഗ്ലാദേശ്, സിംബാ ബ്‌വെ, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളെ പരിശീലിപ്പിച്ചു. 2021ല്‍ ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണത്തില്‍ ഹീത്തിന് എട്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2016-2018 സമയത്ത് സ്ട്രീക്ക് പ്രവര്‍ത്തിച്ച ഫ്രാഞ്ചൈസികളുടെ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തു എന്നായിരുന്നു ആരോപണം. പിന്നാലെ താരം അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. അദ്ദേഹത്തിന് 49 വയസ്സായിരുന്നു

NO COMMENTS

LEAVE A REPLY