ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ : നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനം

245

തിരിവനന്തപുരം : ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ ഇടാനുള്ള തീരുമാനത്തില്‍ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയായി വര്‍ധിപ്പിക്കുവാന്‍ തീരുമുനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതുക്കിയ ന്യായ വിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീന്‍, ഗെയില്‍പ്രതിനിധി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആകെ 116 കോടിയുടെ വര്‍ദ്ധനവാണ് ഭൂമിയുടെ നഷ്ടപരിഹാരത്തില്‍ ഇതുമൂലം ഉണ്ടായിരിക്കുന്നത്. പത്ത് സെന്റൊ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ട് മീറ്ററാക്കിയും ചുരുക്കും. അങ്ങിനെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍ സംരക്ഷിക്കും. മറ്റെല്ലാ ജില്ലകളിലും പദ്ധതിനടപ്പാക്കാന്‍ തീരുമാനമായി

NO COMMENTS