യൂത്ത് ലീഡർഷിപ്പ് അക്കാഡമി: മുഖ്യമന്ത്രി 23ന് ഉദ്ഘാടനം ചെയ്യും

16

തിരുവനന്തപുരം : യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന യൂത്ത് ലീഡർഷിപ്പ് അക്കാഡമി 23ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ സിനിമാതാരം കമൽഹാസൻ പങ്കെടുക്കും.

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ പദ്ധതിയുടെ ആമുഖം അവതരിപ്പിക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്‌പെഷ്യൽ ഓഫീസർ അമിത് മീണ ചടങ്ങിൽ നന്ദി പറയും.

NO COMMENTS