കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകമാതൃഭാഷാ ദിനാചരണം

13

ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന മലയാളം നിഘണ്ടു മൊബൈൽ ആപ്പിന്റെ പ്രവർത്തനോദ്ഘാടനവും ഏകദിന സെമിനാർ ഉദ്ഘാടനവും നാളെ (ഫെബ്രുവരി 21ന് ബുധനാഴ്ച) രാവിലെ 11.30ന് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ ഫിഷറീസ്-യുവജനകാര്യ-സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും.

ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ. എസ്. മുഖ്യാതിഥിയാകും. മുൻ ചീഫ് സെക്രട്ടറിയും കെ.പി.ഇ.എസ്.ആർ.ബി. ചെയർമാനുമായ വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തും. ഐ. എം. ജി. ഡയറക്ടർ കെ. ജയകുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായ, ഐസിഫോസ് ഡയറക്ടർ സുനിൽ റ്റി. റ്റി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ഡയറക്ടർ ഡോ. എം. സത്യൻ നന്ദിയും പറയും.

തുടർന്ന് ഉച്ചക്ക് 1.30ന് മലയാള ഭാഷയും വൈജ്ഞാനിക സമൂഹവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രൊഫ. എം. ശ്രീനാഥൻ, ഡോ. എം. എ. സിദ്ദീഖ്, ഡോ. അച്യുത്ശങ്കർ എസ്. നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ജിനേഷ്‌കുമാർ എരമം മോഡറേറ്ററാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർമാരായ കെ.ആർ.സരിതകുമാരി സ്വാഗതവും ദീപ്തി കെ.ആർ. നന്ദിയും പറയും.

NO COMMENTS

LEAVE A REPLY