വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ശുപാർശ.

122

തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ.
മാധ്യമ പ്രവർത്തകൻ‌ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജന് ശുപാർ‌ശ നൽകിയിരിക്കുന്നത്.

കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ സസ്പെൻഷൻ റദ്ദാക്കാൻ കഴിയില്ല. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഐഎഎ്സ ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്പെൻഷനിൽ നിർത്താൻ കഴിയൂ എന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. ഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ബഷീര്‍ തിരുവനന്തപുരത്ത് കാറിടിച്ച് കൊല്ലപ്പെടുത്തുന്ത്. ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചതെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമായിരുന്നു ആരോപണം.

ഫോറൻസിക് വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ച്ചയ്‌ക്കകം സമർപ്പിച്ചേക്കുമെന്നും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന ശുപാർശ വന്നിരിക്കുന്നത്. കാറിൽ നിന്നും ബഷീറിന്റെ ബൈക്കിൽ നിന്നും അപകടസ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്ത ഫോറൻസിക് റിപ്പോർട്ടാണ് കൈമാറുക എന്നതായിരുന്നു റിപ്പോർട്ട്

കാറിന് അമിത വേഗം കവടിയാറിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന റിപ്പോർട്ട് ഫോറൻസിക് സംഘം നേരത്തേ നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ട് സാധൂകരിക്കും വിധം അപകട സമയത്ത് കാർ 120 കിലോമീറ്റർ വേഗതയിലായുരന്നു എന്നാണ് ഈ റിപ്പോർട്ട്. വെള്ളയമ്പലത്തെ കെ എഫ് സിക്ക് മുന്നിലെ കാമറയിലെ ദൃശ്യം പരിശോധിച്ചാണ് വാഹനം 120 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായത്.

NO COMMENTS