ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

188

ആലപ്പുഴ : ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും ഇക്കാലത്തിനിടെ ഘടകകക്ഷികള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് ഒന്നും ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതോടൊപ്പം എം. വി ഗോവിന്ദനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. എം. വി ഗോവിന്ദന്‍േത് അനവസരത്തിലെ അനാവശ്യ പരാമര്‍ശമായിരുന്നെന്നും സജി ചെറിയാനെ തോല്‍പ്പിക്കനുള്ള ശ്രമമാണിതെന്ന് സംശയമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് എം. വി ഗോവിന്ദന്‍ പരാമര്‍ശിച്ചിരുന്നു.

മതേതര പാര്‍ട്ടികളാണോ എല്‍ഡിഎഫില്‍ ഉള്ളതെന്നും ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കാണ് മുന്‍തൂക്കമെന്ന് ഇപ്പോള്‍ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗത്യന്തരമില്ലാതെയാണ് ബിഡിജെസ് സമ്മര്‍ദ്ദതന്ത്രത്തിലേക്ക് പോയതെന്നും ബിജെപി വിചാരിച്ച കാര്യങ്ങള്‍ നിമിഷ നേരം കൊണ്ട് നടത്തിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

NO COMMENTS