നേമം റെയിൽവേ സ്റ്റേഷനിൽ നിന്നാവും ഭാവിയിൽ ട്രെയിനുകൾ യാത തുടങ്ങുന്നതും അവസാനിക്കുന്നതും

150

തിരുവനന്തപുരം : ഭാവിയിൽ നേമം റെയിൽവേ സ്റ്റേഷനിൽ നിന്നാവും കൂടുതൽ ട്രെയിനുകൾ യാത തുടങ്ങുന്നതും അവസാനിക്കു ന്നതും. നേമം റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനായി മാറും. നേമം കോച്ചിങ് ടെർമിനൽ നിർമാണത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി പദ്ധതിക്ക് ഏപ്രിലിൽ 116.57 കോടി രൂപ അനുവദിച്ചിരുന്നു.

കോച്ചിങ് ടെർമിലിന് പുതിയ കെട്ടിടം ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള 2 പിറ്റ് ലൈനുകൾ, അറ്റകുറ്റപ്പണി കഴിഞ്ഞവ നിർ ത്തിയിടാൻ 4 സ്റ്റേബിളിങ് ലൈനുകൾ വലിയ തകരാറുകൾ പരിഹരിക്കാൻ 2 സിക് ലൈനുകൾ, ഷെഡ് എന്നിവയാണ് നിർമിക്കു ന്നത്. നാലു പ്ലാറ്റ്ഫോമുകൾ, അവയെ ബന്ധിപ്പിച്ച് അടിപ്പാത (സബ്), നടപ്പാലം, സബയിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമി ലേക്ക് എസ്കലേറ്ററും ലിഫ്റ്റും, എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ്.

പാർക്കിങ് ഏരിയ തുടങ്ങിയവയുമുണ്ട്. സിവിൽ എൻജിനീയറിങ് ജോലികൾക്ക് 99:58 കോടി രൂപ,സിഗ്നൽ നവീകരണത്തിന് 8 44 കോടി, ഇലക്ട്രിക്കൽ ജോലികൾക്ക് 4,25 കോടി, ഇലക് ട്രിക്കൽ ട്രാക്ഷൻ 2 85 കോടി എന്നിങ്ങനെയാണ് വിഹിതം.2008 ൽ തയാറാ ക്കിയ ആദ്യ പദ്ധതിയിലെ പല നിർദേശങ്ങളും ഒഴിവാക്കി നിലവിൽ ഒന്നാംഘട്ട നിർമാണം മാത്രമാണു നടത്തുന്നത്. വികസനത്തിന് കുറച്ചു ഭൂമി കൂടി ഏറ്റെടുക്കാനുമുണ്ട്.

NO COMMENTS

LEAVE A REPLY