അനിശ്ചിതകാല സത്യാഗ്രഹത്തിന് വിരാമം – ഉപ്പള റെയില്‍വേ സ്റ്റേഷനിൽ ടിക്കറ്റ് റിസർവഷൻ സംവിധാനം

97

കാസറകോട്: ഉപ്പള റെയിൽവേ സ്റ്റേഷനിൽ റിസർവഷൻ സൗകര്യം ആരംഭിച്ചു .മഞ്ചേശ്വരം താലൂക്കിലെ മുഴുവൻ ജനങ്ങൾക്കും ആശ്വാസമായി വളരെ വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് കാസറകോട്ടെ ഉപ്പള എന്ന പട്ടണം . ഇവിടുത്തെ നിവാസികൾ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ചെയ്യുവാൻ ഉപ്പളയിൽ നിന്നും ദീർഘദൂരം യാത്ര ചെയ്ത് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇക്കാര്യം നിരന്തരം റെയിൽവേ അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല . മംഗലാപുരം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ടിക്കറ്റ് റിസർവേഷൻ സംവിധാനമുള്ളത് . ഈ രണ്ടു സ്റ്റേഷനുകൾക്കിടയിലാണ് ഉപ്പള . രണ്ടു സ്റ്റേഷനുകളിലെത്തണമെങ്കിലും ജനങ്ങൾ ഒരുപാട് ദുരിതമനുഭവിച്ചിരുന്നു .

സത്യാഗ്രഹം

റെയില്‍വേയുടെ നിരന്തരമായ അവഗണനക്കെതിരെ ജനങ്ങൾ സംഘടിച്ചു . അങ്ങനെ ബഹുജന പ്രക്ഷോപവുമായി ഒരു മനുഷ്യാവകാശ സംഘടനയായ എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സമരം നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനവും ചെയ്തിരുന്നുഉപ്പള നിവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ റെയിൽവേ ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം കൂടാതെ നേത്രാവതി, മാവേലി, ഏറനാട് എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കല്‍, ഉപ്പള ടൗണിനെ തീരദേശവുമായി ബന്ധിപ്പിക്കാനായുള്ള അടിപ്പാത നിര്‍മ്മിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ റെയില്‍വേ അധികൃതര്‍ അംഗീകരിക്കാത്തതിനെതിരെയാണ് സമരം.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. മൂന്നു പഞ്ചായത്തുകളിലായി നൂറില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. കാസര്‍കോട്, മംഗല്‍പ്പാടി നഗരങ്ങള്‍ക്കിടയില്‍ അനുദിനം വളരെ വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് ഉപ്പള. പക്ഷേ റെയില്‍വേയുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത് .

NO COMMENTS