പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി

153

ബിടെക് വിദ്യാര്‍ത്ഥി ചിയാരം സ്വദേശിനി നീതു( 22) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് നിതീഷിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കയറിവന്ന യുവാവുമായി ബിടെക് വിദ്യാര്‍ത്ഥി അല്‍പ്പനേരം സംസാരിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായതായും വീട്ടുകാര്‍ പറയുന്നു. പിന്നീട് പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

NO COMMENTS