പാകിസ്താനില്‍ അഫ്ഗാന്‍ നയതന്ത്രജ്ഞന്‍ വെടിയേറ്റു മരിച്ചു

201

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ അഫ്ഗാന്‍ നയതന്ത്രജ്ഞന്‍ വെടിയേറ്റു മരിച്ചു. അഫ്ഗാനിസ്താന്‍ കോണ്‍സുലേറ്റിലെ മൂന്നാം സെക്രട്ടറിയായ മുഹമ്മദ് സാക്കിയാണ് സുരക്ഷാ ഗാര്‍ഡിന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ അഫ്ഗാന്‍ സ്വദേശി തന്നെയായ ഹായത്തുല്ലഖാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് സാക്കിയുടെ അംഗരക്ഷകനാണ് ഇയാള്‍. വാക്കുതര്‍ക്കത്തിനിടെ ഹയാത്തുല്ല ഖാന്‍ മുഹമ്മദ് സാക്കിയെ വെടിവച്ചുവെന്ന് കോണ്‍സുലേറ്റ് വക്താവ് ഹാരിസ് ഖാന്‍ വ്യക്തമാക്കി. സംഭവം തീവ്രവാദി ആക്രമണമല്ലെന്ന് സൗത്ത് മേഖലാ ഡി.ഐ.ജി അസാദ്ഖാന്‍ പറഞ്ഞു. കോണ്‍സുലേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുരാജ്യങ്ങളുടെ കോണ്‍സുലേറ്റുകളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ഭൂട്ടോ കുടുംബവും ഈ മേഖലയിലാണ് താമസിക്കുന്നത്.

NO COMMENTS

LEAVE A REPLY