23 വർഷങ്ങൾക്ക് മുമ്പ് ഉപ്പളയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി.

413

കാസർകോട് ; വർഷങ്ങൾക്ക് മുമ്പ് ഉപ്പള ബപ്പായി തൊട്ടിയിൽ നിന്നും കാണാതായ സുഹ്റ എന്ന യുവതിയെ കൊല്ലം ജില്ലയിലെ മുണ്ടക്കൽ എന്ന സ്ഥലത്തെ അഗതി മന്തിര ത്തിൽ നിന്നും കണ്ടെത്തി.

രണ്ട് ദിവസം മുമ്പ് (11.02.2020) ബിഗ് ന്യൂസ് എന്ന വാട്സപ്പ് ഗ്രൂപ്പിൽ ഷംസു കുബണൂർ അയച്ച ഒരു വോയിസ് ക്ലിപ്പും,ഫോട്ടോയും സൈനുദ്ദീൻ അട്ക്ക മംഗൽപ്പാടി പഞ്ചാത്തംഗം റസാക്ക് ബപ്പായിത്തൊട്ടിക്ക് പേഴ്സണലായി അയച്ചു കൊടുക്കുകയും അദ്ദേഹത്തിന്റെ നാട്ടുകാരിയായത് കൊണ്ട് പെട്ടെന്ന് തിരിച്ചറിയുകയും, ചെയ്തു. വാട്സപ്പ് ഇവർ നടത്തിയ ഈ പ്രവർത്തനമാണ് യുവതിയെ കണ്ടെത്താൻ വഴിയൊരുക്കിയത്.
ഷംസു കുബണൂർ അദ്ദേഹത്തിന് ഈ വോയിസ് അയച്ചവരെ വീണ്ടും ബന്ധപ്പെട്ട് കൊണ്ടാണ് അഗതി മന്ദിരത്തിലെ ഫോൺ നമ്പറും, അഡ്രസ്സും വാങ്ങിയത്.

ശേഷം റസാക്കിന് കൈമാറുകയും അദ്ദേഹം നാട്ടിലെ യുവാക്കളെയും, കുടുംബത്തെയും കൂട്ടി കൊല്ലത്ത് എത്തിയാണ് സുഹ്റ തന്നെയാണെ ന്ന് റപ്പ് വരുത്തിയത്. സുഹ്റയെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൂട്ടി കൊണ്ട് വരാനുള്ള തയാറെപ്പിലാണ് കുടുംബങ്ങൾ. സോഷ്യൽ മീഡിയ കൊണ്ട് അപവാദങ്ങളും, നുണപ്രചരണങ്ങളും,മറ്റും പ്രചരിപ്പിക്കാതെ ഇത് പോലെയുള്ള ഉപകാരങ്ങൾ ചെയ്ത് ഉപയോഗപ്പെടുത്തുന്ന ചുരുക്കം ചിലയാളുകൾ മാത്രമേ നമ്മുടെ നാട്ടിലുള്ളൂ എന്ന് പറയുന്നതോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കാനും കുടുംബം മറന്നില്ല.

NO COMMENTS