കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് പിടിയില്‍

231

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് പിടിയില്‍. പളളിത്തുറയില്‍ വച്ച്‌ ഇന്നലെ ക്വട്ടേഷന്‍ ഉറപ്പിക്കുന്നതിടെയാണ് രാജേഷിനെ കഴക്കൂട്ടം പൊലീസ് സ്ഫോടക വസ്തുക്കളുമായി പിടികൂടിയത്. തലസ്ഥാനത്ത് ഗുണ്ടാകുടിപ്പക കൊലപാതകത്തിലേക്ക് നീങ്ങിയതോടെയാണ് രാജേഷ് ഒളിവില്‍ പോയത്. ഗുണ്ടാനിയയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ രാജേഷ് ഒളിവിലും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ഇന്നലെയും ഇടനിലക്കാര്‍ മുഖേന ഒരു ക്വട്ടേഷന്‍ ഏറ്റെടുക്കലിന്റെ ചര്‍ച്ചയ്ക്കായാണ് രാജേഷ് കഴക്കൂട്ടത്തിന് സമീപമുള്ള പള്ളിത്തുറയിലെത്തിയത്. രണ്ടരക്കോടി തട്ടിയെടുത്ത കിളിമാനൂര്‍ സ്വദേശിയില്‍ നിന്നും പണം വാങ്ങിത്തരണമെന്ന ആവശ്യവുമായാണ് വടകര സ്വദേശികള്‍ രാജേഷിനെ സമീപിച്ചത്. പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയ ശേഷമാണ് ഇവര്‍ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്.
ചന്തവിളയിലുള്ള ഒരു ഇടനിലക്കാരന്‍ മുഖേനയാണ് രാജേഷനിനെ സമീപിച്ചത്. കഴക്കൂട്ടം പൊലീസെത്തുമ്ബോള്‍ മദ്യലഹരിയിലായിരുന്നു സംഘം. രാജേഷിനെ പിടികൂടുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഗുണ്ട സന്തോഷ് ഓടിപോയതായി പൊലീസ് പറയുന്നു. ക്വട്ടേഷന്‍ നല്‍കാനായി എത്തിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇവരുടെ വാഹനങ്ങള്‍ കോടതില്‍ ഹാജരാക്കിയതായും തുടരന്വേഷണം നടക്കുന്നുണ്ടെന്നും കഴക്കൂട്ടം അസി.കമ്മീഷണര്‍ പ്രമോദ് പറഞ്ഞു. രാജേഷിനൊപ്പമുണ്ടായിരുന്നവരെ ജാമ്യത്തില്‍ വിട്ടതിനെ കുറിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതില്‍ ദുരഹതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാ‍ഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് നടപടിയെ കുറിച്ച്‌ ഡിസിബി അരുള്‍ ബി.കൃഷ്ണ അന്വേഷണം നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY