സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു .

141

കാസറകോട് : സി എം അബ്ദുല്ല മൗലവിയുടെ കുടുംബത്തിന്റെ നോവുന്ന വേർപാടിന് ഇന്നേക്ക് പത്തു വർഷം തികയുന്നു. ചെമ്പ രിക്ക കടുക്ക കല്ലിനു സമീപം 2010 ഫെബ്രുവരി 15 ന് രാവിലെയാണ് പ്രമുഖ മതപണ്ഡിതനും മംഗളുരു ചെമ്പരിക്ക ഖാസിയും ഗോളശാസ്ത്ര പണ്ഡിതനുമായിരുന്ന സി എം മൗലവിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.

മൗലവിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നും മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും ഖാസിയുടെ കുടുംബം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. തുടർന്ന് സിബിഐ അന്വേഷണ റിപ്പോർ ട്ടുകൾ ശരിയായ നിലക്കല്ലായെന്നും മരണത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാൻ രാജ്യത്തെ ഏറ്റവും വലിയ അന്വേ ഷണ ഏജൻസിയായ സി ബി ഐയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല യെന്നും ആദ്യം ആത്മഹത്യ എന്നും പിന്നീട് അസ്വാഭാവിക മരണമാണെന്നും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു . കേസ് അന്വേഷണം അവസാനിപ്പിക്കാനു ള്ള സിബി ഐ നീക്കത്തിനെതിരെ പ്രതിഷേധം ഇപ്പോഴും നിലനിൽക്കുന്നുണ്ട് .

സിബിഐയുടെ അന്വേഷണ പരാജയങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ കുടുംബം കോടതിയിൽ ഇപ്പോഴും നിയമയുദ്ധം നടത്തുന്നുണ്ട് ഇത് കൊലപാതകമാണെന്ന് തെളിയുന്നതുവരെ ഞങ്ങൾക്ക് വിശ്രമമില്ല എന്ന പ്രഖ്യാപനത്തിലാണവർ . ഖാസിയുടെ മരണത്തിലെ പത്താം വാർഷിക ദിനത്തിൽ എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സദസ്സ് നടക്കും.ശരിയായ നിലയ്ക്ക് മരണത്തെക്കുറിച്ചു അന്വേഷിക്കാൻ കാസർകോട് പഴയ ബസ്‌ സ്റ്റാൻഡ് പരിസരത്തെ മരച്ചുവട്ടിൽ നടന്നുവരുന്ന സമരം 500 ദിവസത്തിലേക്ക് കടക്കുകയാണ്.

NO COMMENTS