ട്രാൻസ്‌ജെൻഡറുകളുടെ പ്രശ്‌നങ്ങൾ നിയമസഭാ സമിതിയെ അറിയിക്കാം.

124

തിരുവനന്തപുരം : ട്രാൻസ്‌ജെൻഡറുകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടെ കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ പരിഗണനാവിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സംഘടനകൾക്കും ഹർജികളും നിർദേശങ്ങളും സമർപ്പിക്കാം.

ചെയർപേഴ്‌സൺ, സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ നൽകണം.

NO COMMENTS