ചെറുകഥാശില്പശാല – അപേക്ഷ ക്ഷണിച്ചു.

134

കേരള സാഹിത്യ അക്കാദമി ആഗസ്റ്റ് 10, 11, 12 തിയതികളിൽ അങ്കമാലിക്കടുത്ത് കാലടിയിൽ സംസ്ഥാനതല ചെറുകഥാശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള യുവ എഴുത്തുകാർക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യാത്രാബത്ത എന്നിവയും സാക്ഷ്യപത്രവും നൽകും.

മലയാളത്തിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ഏറ്റവും പുതിയ ഒന്നോ രണ്ടോ കഥകളുടെ കോപ്പിയോടൊപ്പം ജൂലായ് 15ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ 680020 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0487 2331069, E-mail:keralasahityaakademi@gmail.com

NO COMMENTS