ഏത് തരം ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

165

ഇസ്ലാമാബാദ്: ഏത് തരം ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു നവാസ് ഷെരീഫ്.സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തി. അതേസമയം സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ലെന്നും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ മാത്രമാണ് നടന്നതെന്നുമുള്ള മുന്‍ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. അതിര്‍ത്തി രേഖയില്‍ ഇന്ത്യ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നെന്നും ഷെരീഫ് പറഞ്ഞു.കശ്മീര്‍, വിഭജനത്തിന്‍റെ പുര്‍ത്തിയാകാത്ത അജണ്ടയാണ്.സമാധാനത്തിന് വേണ്ടിയുള്ള പാകിസ്താന്‍റെ പ്രതിബദ്ധത ദൗര്‍ബല്യമായി കാണരുത്. സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയും ജനങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ അതിക്രമം മേഖലയിലെ സമാധാനത്തിന് തടസമാണെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.സ്വയം നിര്‍ണയ അവകാശത്തിന് വേണ്ടി പോരാടുന്ന കശ്മീര്‍ ജനതയ്ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നു. ഇന്ത്യന്‍ സേന നടത്തുന്ന അതിക്രമത്തിന് കശ്മീരികളുടെ മനോവീര്യത്തെ തല്ലിക്കെടുത്താനാകില്ലെന്നും ഷെരീഫ് പറഞ്ഞു.

NO COMMENTS

LEAVE A REPLY