ഒന്നിലേറെ വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിച്ചില്ലെങ്കില്‍ വിവാഹമോചനത്തിന് കാരണമാണെന്ന് ഹൈക്കോടതി.

29

തിരുവനന്തപുരം : ഒന്നിലേറെ വിവാഹം കഴിച്ച മുസ്ലിം വിശ്വാസത്തിൽപ്പെട്ട ഭര്‍ത്താവ് ഭാര്യമാരെ തുല്യപരിഗണന യോടെ സംരക്ഷിച്ചില്ലെ ങ്കില്‍ വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ തലശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

ഒന്നിലേറെ വിവാഹം കഴിച്ചാല്‍ ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ഇതിന് വിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. മുസ്ലീം വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരി ക്കുന്നത്. 1991 ലാണ് ഹര്‍ജിക്കാരിയുടെ വിവാഹം. മൂന്ന് . മക്കളില്‍ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അഞ്ച് വര്‍ഷമായി ഭര്‍ത്താവ് അകന്ന് കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2019ല്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരി ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാല്‍ രണ്ടാമത് വിവാഹം കഴിച്ചെന്നു മായിരുന്നു ഭര്‍ത്താവിന്റെ വാദം.

വൈവാഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവ് വീഴ്ച വരുത്തിയെന്നും അഞ്ച് വര്‍ഷമായി പിരിഞ്ഞിരിക്കുന്ന തില്‍ നിന്നു തന്നെ ആദ്യ ഭാര്യയ്ക്ക് തുല്യപരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കുടുംബകോടതി ഉത്തരവ് റദ്ദാക്കി വിവാഹമോചനം അനുവദിച്ചത്.

NO COMMENTS