ബാങ്കുകള്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണം : ആര്‍ബിഐ

163

മുംബൈ • നോട്ടു നിരോധനത്തിനു ശേഷമുള്ള ദിവസങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നു ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. നോട്ടു നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടുമുതല്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധിയായ ഈ മാസം 30 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ ക്യാമറാ ദൃശ്യങ്ങള്‍ എല്ലാ ബാങ്കുകളും സൂക്ഷിക്കണം. നോട്ടു നിരോധനത്തിനു പിന്നാലെ രാജ്യത്തെ പലഭാഗത്തും ബാങ്കുകളില്‍ നിന്നു പുതിയ നോട്ടുകള്‍ ശേഖരിച്ചു പൂഴ്ത്തിവയ്ക്കുന്ന സംഭവങ്ങള്‍ ഉണ്ടായി. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുന്ന ഇത്തരം പൂഴ്ത്തിവയ്ക്കലുകള്‍ പിടികൂടാനായി ആദായനികുതി വകുപ്പു വ്യാപകമായി റെയ്ഡുകളും നടത്തുകയാണ്.ഇതിനു സഹായകമാണ് ആര്‍ബിഐയുടെ തീരുമാനം.

NO COMMENTS

LEAVE A REPLY