അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച്‌ വരുന്നു – സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണം – ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

191

തിരുവനന്തപുരം: യാഥാസ്ഥിക ആശയക്കാരാണ് സമൂഹത്തെ പിന്നോട്ട് നയിക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുന്നവരെയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയും എതിരാളികളായി ചിത്രീകരിക്കുന്നു. ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച്‌ വരികയാണെന്നും ഇത് പ്രതിരോധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

സമത്വം എന്നത് രാജ്യത്തിന്റെ ഭരണഘടനയില്‍ എഴുതിയാന്‍ മാത്രം പോര. അത് പ്രാവര്‍ത്തികമാക്കാനായി രാഷ്ട്ട്രീയ-സാമൂഹിക മുന്നേറ്റങ്ങള്‍ ഉയരണം. കേരളം ഒറ്റപ്പെട്ട തുരുത്തല്ല. രാജ്യത്തുണ്ടാകുന്ന സാമൂഹിക അവസ്ഥ കേരളത്തെയും ബാധിക്കും. അതിനാല്‍ വര്‍ധിച്ചുവരുന്ന സ്ത്രീവിരുദ്ധതയെ ചെറുക്കാന്‍ ശാസ്ത്രബോധമുള്ള മനസ്സുകള്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികളില്‍ ശാസ്ത്ര പഠനം വളര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ശാരീരിക വ്യത്യാസത്തിന്റെ പേരിലാണ് സ്ത്രീകള്‍ക്കെതിരെ അസമത്വം കാണിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന നിരോധനങ്ങള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വമാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് മുന്നോടിയായുള്ള ആര്‍ത്തവ പ്രക്രിയയുടെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഇത് അനുവദിക്കരുതെന്നും എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS