വെട്ടേറ്റ ആര്‍ എസ്‌ എസ് നേതാവ് കൊല്ലപ്പെട്ടു.

119

പാലക്കാട്: വെട്ടേറ്റ ആര്‍ എസ്‌ എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖു൦ എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്ത കര്‍ അവിടെയുള്ളതിനാല്‍ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രി യിലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്.

NO COMMENTS