മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കണം : ജയലളിത

223

ന്യൂഡൽഹി∙ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കൂടുതൽ ജലം ഉൾക്കൊള്ളാൻ വിധം അണക്കെട്ട് ബലപ്പെടുത്തിയിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്താൻ 7.85 കോടി രൂപയാണ് ചെലവഴിച്ചത്. ബേബി ഡാമിനു സമീപത്തെ 23 മരങ്ങൾ മുറിക്കാൻ പരിസ്ഥിതി അനുമതി വേണം. പമ്പ – അച്ചൻകോവിൽ – വൈപ്പാർ നദീസംയോജനം നടപ്പാക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റശേഷം ജയലളിത ആദ്യമായാണ് ഡല്‍ഹിയിലെത്തുന്നത്.

മുല്ലപ്പെരിയാര്‍ പ്രശനം, സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം, രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ മോചനം, പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് പ്രത്യേക ധനസഹായം, ശ്രീലങ്കന്‍ നാവികസേനയില്‍ നിന്ന് തമിഴ് മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, കാവേരി തര്‍ക്കം, കുളച്ചല്‍ തുറമുഖ പദ്ധതി എന്നിവയായിരുന്നു മോദിയുമായുള്ള ചര്‍ച്ചയുടെ അജണ്ട.

എൻഡിഎ സഖ്യത്തിൽ ജയലളിതയുടെ അണ്ണാ ഡിഎംകെയെ ചേർക്കാൻ ബിജെപി നേതൃത്വം ചരടു വലിക്കുന്നുണ്ടെങ്കിലും ജയലളിത അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. രാജ്യസഭയില്‍ ന്യൂനപക്ഷമായ കേന്ദ്രസര്‍ക്കാരിന് ചരക്കു സേവന നികുതി അടക്കമുള്ള ബില്ലുകള്‍ പാസാക്കുന്നതിനും നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതിനും അണ്ണാഡിഎംെക ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണവേണം. എന്നാല്‍ സഖ്യംകൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്നാണ് ജയയുടെ നിലപാട്.
manorama online

NO COMMENTS

LEAVE A REPLY