ഇന്ത്യയ്ക്കെതിരെ വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫെയ്സ്ബുക്ക്

233

ന്യൂ‍ഡല്‍ഹി• നവമാധ്യമങ്ങളില്‍ ഇന്ത്യയ്ക്കെതിരെ വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫെയ്സ്ബുക്ക്. ഉറി ഭീകരാക്രമണത്തിന്റെയും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുടെയും സാഹചര്യത്തിലാണ് ഇന്ത്യയെയും ഇന്ത്യന്‍ സൈനികരെയും അപമാനിക്കുന്ന ധാരാളം പോസ്റ്റുകളും ചിത്രങ്ങളും പ്രചരിച്ചത്. ഇതില്‍ വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് ഫെയ്സ്ബുക്ക് ഇവ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട പാക്കിസ്ഥാന്‍ ജമാത്തെ ഇസ്ലാമിന്റെ ഔദ്യോഗിക പേജും ഫെയ്സ്ബുക്ക് നീക്കം ചെയ്തിരുന്നു.