സിപിഐ എം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു.

42

തിരുവനന്തപുരം സംസ്ഥാനത്ത്‌
സി പി ഐ എം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു.   പാർടിയുടെ ഉന്നത  ജനകീയ നേതാക്കളും യുവാക്കളും കലാകാരൻമാരും വിവിധമേഖലകളിലെ വിദഗ്‌ധരുമടങ്ങുന്ന മികച്ച നിരയാണ്‌ മതനിരപേക്ഷ കേരളത്തിനായി ജനവിധിതേടുന്നത്‌.

15ാം നിയമസഭാ തെരഞ്ഞെടുപ്പിനായി മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ പിണറായി വിജയൻ അടക്കമുള്ള  83 സ്‌ഥാനാർഥികളെയാണ്‌  സംസ്‌ഥാന സെക്രട്ടറിയുടെ താൽകാലിക ചുമതലയുള്ള എ വിജയരാഘവൻ  ഇന്ന്‌ പ്രഖ്യാപിച്ചത്‌. 85 മണ്ഡലങ്ങളിലാണ്‌ സിപിഐ എം മത്സരിക്കുന്നത്‌.

12 വനിതകളും 9 സ്വതന്ത്രരും  സ്‌ഥാനാർഥികളായുണ്ട്‌. പാർടി സ്‌ഥാനാർഥികളായി 74 പേരേയും സിപിഐ എം സ്വതന്ത്രരായ 9 പേരെയുമാണ്‌ ഇന്ന്‌ പ്രഖ്യാപിച്ചത്‌. മഞ്ചേശ്വരം ദേവികുളം മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പിന്നീട്‌ പ്രഖ്യാപിക്കും.

NO COMMENTS