വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്തണം – പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

23

തി​രു​വ​ന​ന്ത​പു​രം: എ​ണ്ണു​ന്ന ഓ​രോ ത​പാ​ല്‍ വോ​ട്ടു​ക​ളും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ കാ​ണി​ക്ക​ണ​മെ​ന്നും അ​ന്തി​മ ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​ന്‍​പ് വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ കേ​ന്ദ്ര മു​ഖ്യ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍, സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍, സം​സ്ഥാ​ന​ത്തെ പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ പി​ന്തു​ണ​യു​ള്ള അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് ചെ​ന്നി​ത്ത​ല ക​ത്ത​യ​ച്ചു.

വോ​ട്ടെ​ണ്ണ​ലി​ല്‍ മ​ന​പ്പൂ​ര്‍​വം കൃ​ത്രി​മം കാ​ണി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണം. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളി​ലെ മാ​ര്‍​ക്കിം​ഗ് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ഓ​രോ ബൂ​ത്തു​ക​ളി​ലെ​യും മൊ​ത്തം ഫ​ല​ങ്ങ​ള്‍ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ കാ​ണി​ച്ചു ബോ​ധ്യ​പ്പെ​ടു​ത്ത​ണം‌. തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം കത്തില്‍ ഉന്നയിച്ചു.

NO COMMENTS