സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്കരിക്കും

176

ന്യൂഡല്‍ഹി• ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തേത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍, പാക്കിസ്ഥാന്‍ ആതിഥ്യം വഹിക്കുന്ന സാര്‍ക്ക് സമ്മേളനം ബഹിഷ്കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതോടെ, നവംബര്‍ 16ന് ഇസ്ലാമാബാദില്‍ ആരംഭിക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.ഇപ്പോഴത്തെ സാഹചര്യത്തില്‍ സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യയ്ക്കു പങ്കെടുക്കാനാകില്ലെന്ന് നിലവില്‍ സാര്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്ന നേപ്പാളിനെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും സമ്മേളനത്തില്‍നിന്ന് പിന്മാറുമെന്ന് റിപ്പോര്‍ട്ടുണ്ട്.അതിര്‍ത്തി കടന്നുള്ള ഭീകരവാദവും പ്രദേശത്തെ സംഘര്‍ഷവും വര്‍ധിച്ചതായി ഇന്ത്യ നേപ്പാളിനെ അറിയിച്ചു. മാത്രമല്ല, അംഗരാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഒരു രാജ്യം നിരന്തരമായി ഇടപെടുകയും ചെയ്യുന്നു. പ്രാദേശികതലത്തില്‍ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്ന കാര്യത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ അതു ഭീകരവാദത്തിന് പ്രോത്സാഹനം ലഭിക്കാത്ത അന്തരീക്ഷത്തിലാകണം. നവംബര്‍ 16ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ മറ്റു ചില അംഗരാജ്യങ്ങളും പങ്കെടുക്കുന്നില്ലെന്നാണ് ഇന്ത്യ മനസ്സിലാക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

NO COMMENTS

LEAVE A REPLY