എല്‍.പി.ജി സിലിണ്ടറുകള്‍ വാങ്ങുന്നവര്‍ക്ക്​ സബ്​സിഡിക്ക്​ അര്‍ഹതയുണ്ടോയെന്ന് ഇനിയും ​വ്യക്തമാക്കാതെ ​കേന്ദ്ര സർക്കാർ

23

ന്യൂഡല്‍ഹി: ഡിസംബറി​ല്‍ പുതിയ നിരക്ക്​ പ്രകാരം എല്‍.പി.ജി സിലിണ്ടറുകള്‍ വാങ്ങുന്നവര്‍ക്ക്​ സബ്​സിഡിക്ക്​ അര്‍ഹതയു ണ്ടോ യെന്ന് കേന്ദ്രസര്‍ക്കാര്‍ ഇനിയും വ്യക്​തമാക്കിയിട്ടില്ല.എല്‍.പി.ജി സിലിണ്ടിറിന്​ 50 രൂപ കൂട്ടാനുള്ള തീരുമാനം ഇൗ മാസമാണ്​ പുറത്ത്​ വന്നത്​.മെയ്​ മാസത്തിന്​ ശേഷം ഉപഭോക്​താകള്‍ക്ക്​ എല്‍.പി.ജി സബ്​സിഡി ലഭിച്ചിട്ടില്ല.

അന്താരാഷ്​ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും ഇന്ത്യയില്‍ എല്‍.പി.ജി നിറക്കുന്നതിനുള്ള ചാര്‍ജുകള്‍ ഉയര്‍ന്നതുമാണ്​ സബ്​സിഡി നിഷേധത്തിലേക്ക്​ നയിച്ചത്​.കഴിഞ്ഞ വര്‍ഷം ജൂണില്‍ സബ്​സിഡിയുള്ള എല്‍.പി.ജി സിലിണ്ടറി​െന്‍റ വില 497 രൂപയാണ്​. 147 രൂപ സബ്​സിഡിയായി ഉപഭോക്​താകള്‍ക്ക്​ നല്‍കുകയും ചെയ്​തിരുന്നു.

ഈ സാമ്ബത്തിക വര്‍ഷത്തി​െന്‍റ ആദ്യത്തെ ആറ്​ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന എല്‍.പി.ജി സബ്​സിഡി തുകയില്‍ വന്‍ കുറവ്​ രേഖപ്പെടുത്തിയിരുന്നു. വില വര്‍ധനവ്​ നിലവില്‍ വന്നുവെങ്കിലും ഭൂരിഭാഗം ഉപയോക്​താകള്‍ക്കും സബ്​സിഡി ലഭിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്​തതയായില്ല.

NO COMMENTS