കാസര്‍കോട് ഇന്ന് 78 പേർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് – സമ്പര്‍ക്കത്തിലൂടെ 77

15

കാസര്‍കോട്: ജില്ലയില്‍ ഇന്ന് ഇതരസംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നുമെത്തിയ ഓരോരുത്തര്‍ക്കുമുൾപ്പടെ 78 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് – സമ്പര്‍ക്കത്തിലൂടെ 77 പേര്‍ക്ക് കോവിഡ്. 161 പേര്‍ രോഗ മുക്തരായി.

22637 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1069 പേര്‍ വിദേശത്ത് നിന്നെത്തിയവരും 837 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20731 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21413 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 240 ആയി. നിലവില്‍ 984 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 750 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തരംതിരിച്ചുള്ള കണക്ക്

അജാനൂര്‍-1 ബളാല്‍-9 ബേഡഡുക്ക-8 ചെമ്മനാട്-1 ചെങ്കള-1 ചെറുവത്തൂര്‍-1 എന്‍മകജെ-1 കാഞ്ഞങ്ങാട്-2 കാസര്‍കോട്-2 കയ്യൂര്‍ ചീമേനി-4 കിനാനൂര്‍ കരിന്തളം-11 കോടോം ബേളൂര്‍-4 കുമ്ബള-5 കുറ്റിക്കോല്‍-1 മധൂര്‍-9 മടിക്കൈ-1 മൂളിയാര്‍-1 നീലേശ്വരം-2 പൈവളിഗെ-1 പുല്ലൂര്‍ പെരിയ-1 പുത്തിഗെ-1 ഉദുമ-4 വലിയപറമ്ബ-2 വെസ്റ്റ് എളേരി-4

മറ്റു ജില്ല പയ്യന്നൂര്‍-1 പെരിങ്ങോം വയക്കര-1

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7491 പേര്‍

വീടുകളില്‍ 7156 പേരും സ്ഥാപനങ്ങളില്‍ 335 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7491 പേരാണ്. പുതിയതായി 489 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1542 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 743 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 498 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 489 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

രോഗമുക്തി

അജാനൂര്‍-5 ബദിയടുക്ക- 2 ബളാല്‍-5 ബേഡഡുക്ക-2 ചെമ്മനാട്-10 ചെങ്കള -4 ചെറുവത്തൂര്‍ -7 ദേലംപാടി -2 എന്‍മകജെ -2 കള്ളാര്‍-11
കാഞ്ഞങ്ങാട് -13 കാറഡുക്ക-1 കാസര്‍കോട് -2 കയ്യൂര്‍ ചീമേനി -3 കിനാനൂര്‍ കരിന്തളം-10 കോടോം ബേളൂര്‍- 7 കുമ്ബള-2 കുറ്റിക്കോല്‍ -19 മധൂര്‍-3 മടിക്കൈ-2 മഞ്ചേശ്വരം-1 മീഞ്ച-2 മൂളിയാര്‍-3 നീലേശ്വരം -7 പടന്ന-1 പള്ളിക്കര -5 പിലിക്കോട് -1 പുല്ലൂര്‍ പെരിയ -1 തൃക്കരിപ്പൂര്‍-4 ഉദുമ -10 വലിയപറമ്ബ-2 വോര്‍ക്കാടി -1 വെസ്റ്റ് എളേരി-10

ഇതരസംസ്ഥാനം – മാംഗ്ലൂര്‍-1

NO COMMENTS