അധ്യാപക കോഴ്‌സ് സീറ്റൊഴിവ്

29

കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകൃത കോഴ്‌സില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ചിരിക്കണം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.

പ്രയാപരിധി 17 നും 35 നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.

ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. കോവിഡിന്റെ സാഹചര്യത്തില്‍ അപേക്ഷാ തീയതി ജനുവരി 28 വരെ നീട്ടിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിലാസം- പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍- 04734296496, 8547126028.

NO COMMENTS