ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി

136

ദില്ലി: ഇന്ത്യയില്‍ കൂടുതലായി പ്രചാരത്തിലുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഇടപാട് നിരോധിച്ച കാരണം പല ഇന്ത്യക്കാരും വിദേശത്ത് ഇത്തരം ഇടപാടുകളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ക്രിപ്‌റ്റോ ഇടപാടുകള്‍ നിയമവിരുദ്ധമാക്കിയ 2018ലെ റിസര്‍വ് ബാങ്ക് തീരുമാനം സുപ്രീംകോടതി റദ്ദാക്കി കൊണ്ട് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി. ഇനി ഇന്ത്യയില്‍ തന്നെ ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന സാഹചര്യമാണ് സുപ്രീംകോടതി ഉത്തരവിലൂടെ വന്നിരിക്കുന്നത്.

NO COMMENTS