പിഎന്‍ബി തട്ടിപ്പ് ; സ്ഥിതിവിവര റിപ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

225

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസില്‍ ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിനെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കാനായി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി.

NO COMMENTS