സിഖ് വിരുദ്ധ കലാപ കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

203

ന്യൂഡല്‍ഹി : 1984ലെ സിഖ്വിരുദ്ധ കലാപ കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 186 കേസുകളാണ് പുനരന്വേഷിക്കുക. കേസ് അന്വേഷണത്തിന് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി, ഡിഐജി റാങ്കിലുള്ള റിട്ടയേര്‍ഡ് ഓഫീസര്‍, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ സമിതിയെ ഇതിനായി രൂപീകരിക്കും. നേരത്തെ കേസ് അന്വേഷിച്ച പ്രത്യേക സംഘം 241 കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പരിശോധിച്ച സംഘത്തിന്റ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

NO COMMENTS