‘സ്മാഷ്23’ ; ബാഡ്മിൻറൺ ടൂർണമെൻറ് ശനിയാഴ്ച

145

തിരുവനന്തപുരം : നെറ്റ് മലയാളം ന്യൂസ് സംഘടിപ്പിക്കുന്ന ‘സ്മാഷ്23’ ബാഡ്മിൻറൺ ടൂർണമെന്റി(ലീഗ് )ന്റെ ഉദ്ഘാടനം ശനിയാഴ്ച (ഒക്ടോബർ 14)നടക്കും. തൃക്കണ്ണാപുരം സ്മാഷ് അരീന ഇൻഡോർ ഡബിൾസ് കോർട്ടിൽ നടക്കുന്ന ടൂർണമെന്റ് അസി. കമ്മീഷണർ ഷാജി എസ് രാവിലെ 9ന് ഉദ്ഘാടനം ചെയ്യും.വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുന്നത് അഡി.സൂപ്രണ്ട് ഓഫ് പൊലീസ് ( എസ് പി ) എം കെ. സുൽഫിക്കർ (അഡ്മിനിസ്ട്രേഷൻ തിരുവനന്തപുരം റൂറൽ ) ആണ്.ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ട്രോഫിയും ഇരുപതിനായിരം രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് ട്രോഫിയും പതിനായിരം രൂപയുമാണ് സമ്മാനമായി ലഭിക്കുക. മികച്ച പ്രകടനം കാഴ്‌ച വെക്കുന്ന കായിക താരത്തിന് പ്രത്യേക സമ്മാനവും കൂടാതെ പങ്കെടുക്കുന്ന മറ്റു ടീമുകൾക്കെല്ലാം സമ്മാനങ്ങളും ലഭിക്കും. പ്രവേശന ഫീസ് 500 രൂപയാണ് കൂടുതൽ വിവരങ്ങൾക്ക് നെറ്റ് മലയാളം ന്യൂസ് 9946100493

NO COMMENTS

LEAVE A REPLY