കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ എംപി

48

തിരുവനന്തപുരം : സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. നേമത്ത് മത്സരിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്നു. നേമത്ത് കെ.മുരളീധരന്റെ വരവ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നല്‍കുന്ന വ്യക്തമായ സന്ദേശമാണ്. നേമം ഒരിക്കലും ഗുജറാത്താകില്ല. കേരളം തുടരുന്നത് 19-ാം നൂറ്റാണ്ടിന്റെ തത്ത്വശാസ്ത്രമാണ്. ജനങ്ങള്‍ക്ക് കിറ്റ് കൊടുക്കുന്നതല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ന്യായും സമഗ്ര വിദ്യാഭ്യാസ പരിഷ്‌കരണമെല്ലാം ലക്ഷ്യമിടുന്നത് അപ്ഡേറ്റിംഗ് കേരള മോഡലാ ണെന്നും പാര്‍ട്ടി പരിഗണനകള്‍ ഗ്രൂപ്പ് അടിസ്ഥാനമാക്കിയാവരുതെന്നും ഗ്രൂപ്പ് മാനദണ്ഡം പാര്‍ട്ടിയുടെ കെട്ടുറപ്പ് നഷ്ടമാക്കുമെന്നും ഗ്രൂപ്പിസം ഒഴിവാക്കി മുന്നോട്ടു കൊണ്ടു പോകാനാണ് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS