നിയമസഭയില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ എ.കെ.ബാലന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണം : ബിന്ദു കൃഷ്ണ

200

കണ്ണൂര്‍• നിയമസഭയില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ എ.കെ.ബാലന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രി പ്രസംഗിക്കുമ്ബോള്‍ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാക്കളായ വനിതാ എംഎല്‍എമാരും സഭയിലുണ്ടായിരുന്നു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അടക്കമുള്ള വനിതാ അംഗങ്ങള്‍ക്കും സ്ത്രീകളെ കുറിച്ചുള്ള അഭിപ്രായവും ഇതു തന്നെയാണോ എന്ന് വ്യക്തമാക്കണം. അതേസമയം, ബാലന്റെ സ്ത്രീ വിരുദ്ധ പ്രസംഗം കൃത്യമായി പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷത്തിനും വീഴ്ച സംഭവിച്ചെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കണ്ണൂരിലെ അക്രമരാഷ്ട്രീയങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ മമ്ബറത്ത് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉപവാസം സംഘടിപ്പിക്കും. സമരം കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.

NO COMMENTS

LEAVE A REPLY