എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു ; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികൾ

65

ഇടുക്കിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തി ക്കൊന്നു. ഇടുക്കി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജാണ് മരിച്ചത്. കഴുത്തില്‍ കുത്തേറ്റ ധീരജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കോളേജിന് പുറത്ത് നിന്നും വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ധീരജിനെ കുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവര്‍ ഓടിരക്ഷപ്പെട്ടു.

ധീരജിനെക്കൂടാതെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കുത്തേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി ക്കുകയാണ്. തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷ ത്തിലാണ് സംഭവം. സംഘര്‍ഷമുണ്ടാകാനുളള കാരണം വ്യക്തമല്ല. കണ്ണൂര്‍ സ്വദേശിയാണ് ധീരജ്.

NO COMMENTS