തിരുവനന്തപുരത്ത് ആർ എസ്എസ് പ്രവർത്തകന് വെട്ടേറ്റു

65

തിരുവനന്തപുരം: വെട്ടേറ്റു. കാട്ടാക്കടയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. തലക്കോണം സ്വ ദേശിയും ആർഎസ്എസ് പ്രവർത്തകനുമായ വിഷ്ണുവിനാണ് വെട്ടേറ്റത്. അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉ ത്സവം കണ്ടു മടങ്ങുന്നതിനിടെയാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയ ന്തിര ശസ്ത്ര ക്രിയക്ക് വിധേയനാക്കി. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്.

അമ്പലത്തിൻകാലയിൽ ആർ എസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സംഭവത്തിൽ രാഷ്ട്രീയ വിദ്വേഷമുണ്ടോയെന്ന് അന്വേഷണത്തിനുശേഷം വ്യ ക്തമാക്കാമെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പോലീസ് സുരക്ഷ ഏർപ്പെ ടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY